Advertisement

കൊതിയൂറും ഇറച്ചിച്ചട്ടിപ്പത്തിരി

May 30, 2017
Google News 2 minutes Read
ramzan dish

പെരുന്നാള്‍ നോമ്പിന് ഇറച്ചി ചട്ടിപ്പത്തിരി ആയാലോ ഇന്ന്. മധുരമുള്ള ചട്ടിപ്പത്തിരിയും, ഇറച്ചി ചേര്‍ത്ത ചട്ടിപ്പത്തിരിയുണ്ട്. ഇതില്‍ മധുരമുള്ളത് മുട്ട ചേര്‍ത്താണ് ഉണ്ടാക്കുക. ഇറച്ചി ചേര്‍ത്തുള്ള ചട്ടിപ്പത്തിരിയുടെ കൊതിയൂറും രൂചിക്കൂട്ടറിയാം

  1. ഇറച്ചി വേവിച്ചുപൊടിച്ചത് – ഒരു കപ്പ്
  2. സവാള ചെറുതായി അരിഞ്ഞത് – 2 കപ്പ്
  3.  പച്ചമുളക് – ആറെണ്ണം
  4.     ഇഞ്ചി – ചെറിയ കഷ്ണം
  5.     മുളകുപൊടി – കാല്‍ ടീസ്പൂണ്‍
  6.     മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
  7.     കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
  8.     ഗരംമസാല – ഒരു നുള്ള്
  9.     ഉപ്പ് – പാകത്തിന്
  10.     സസ്യഎണ്ണ – ആവശ്യത്തിന്
  11.     കോഴിമുട്ട – എട്ടെണ്ണം
  12.     കസ്കസ് വറുത്തത് – 2 ടേബ്ള്‍ സ്പൂണ്‍
  13.     തേങ്ങാപ്പാല്‍ – കാല്‍ കപ്പ്
  14.     കിസ്മിസ്, അണ്ടിപ്പരിപ്പ് – കാല്‍ കപ്പ് വീതം
  15.     നെയ്യ – രണ്ടു സ്പൂണ്‍
  16.     മൈദ – ഒരു വലിയ കപ്പ് (ഏഴു പത്തിരിക്കുള്ളത്)
  17.     ഏലക്കായ പൊടിച്ചത് – ഒരു ടീസ്പൂണ്‍

ഒരു പാന്‍ അടുപ്പില്‍വെച്ച് വെളിച്ചെണ്ണ ഒഴിക്കുക.  സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക് , ഇഞ്ചി, മുളകുപൊടി, മഞ്ഞള്‍പ്പൊടി , കറിവേപ്പില, മല്ലിയില, ഗരംമസാല എന്നിവ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വഴറ്റുക.നന്നായി വഴറ്റിയ ഇതിലേക്ക് വേവിച്ച് പൊടിച്ച ഇറച്ചിയും ചേര്‍ത്ത് നന്നായി ഇളക്കി ഇളക്കുക.

നേരിയ ചൂടുവെള്ളത്തില്‍ ഒരു നുളള് ഉപ്പ് ചേര്‍ത്ത് മൈദാപ്പൊടി നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും ഉണ്ടാക്കുന്ന പാത്രത്തിന്‍െറ വട്ടത്തില്‍ നേരിയതായി പരത്തിയതിന് ശേഷം ചെറുതായി ഒന്ന് വാട്ടി വയ്ക്കണം. പാനില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് നാല് കോഴിമുട്ട ഒരുനുള്ള് ഉപ്പ് ചേര്‍ത്ത് ചിക്കിയെടുക്കുക. ബാക്കി മുട്ടയും എലക്കായ പൊടിച്ചതും മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും തേങ്ങാപ്പാലും കറിവേപ്പില നുറുക്കിയതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കലക്കിവെക്കുക വയ്ക്കണം. ഇറച്ചിക്കൂട്ടില്‍ കുറച്ച് കസ്കസും മുട്ട ചിക്കിയതും ചേര്‍ത്തിളക്കുക.

വഴറ്റിവെച്ചിരിക്കുന്ന പത്തിരി ഒരോന്നായി കലക്കിവെച്ചിരിക്കുന്ന മുട്ടക്കൂട്ടില്‍ മുക്കിവെക്കുക.പരന്ന കുഴിയുള്ള പാത്രത്തില്‍ നെയ്യ തൂവിയശേഷം ഈ പത്തിരികള്‍ ഇറച്ചിക്കൂട്ട് നിരത്താന്‍ മറക്കരുത്. മൂഴുവന്‍ പത്തിരിയും ഇതുപോലെ ഒന്നിന് മീതെ ഒന്നായി നിരത്തണം. എല്ലാ പത്തിരിയുടേയും ഇടയ്ക്ക് ഇറച്ചി കൂട്ട് നിരത്തണം. ബാക്കി വരുന്ന മുട്ടക്കൂട്ട് പത്തിരികളുടെ മുകളില്‍ ഒഴിച്ച് നന്നായി അമര്‍ത്തുക. ഏറ്റവും  ശേഷം പാത്രം അടച്ചുവെച്ച് ചെറുതീയില്‍ നന്നായി വേവിച്ചടെുക്കുക.

#RamzanDish #Recipe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here