കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന്; പ്രധാനമന്ത്രി എത്തും

kochi metro

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന് നടക്കും. പ്രധാമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടന ചടങ്ങിനെത്തും. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നലെ (തിങ്കള്‍) രാത്രിയോടെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചു. ആലുവയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ആദ്യ ദിനം പൊതു ജനങ്ങള്‍ക്കായി സര്‍വ്വീസ് നടക്കില്ല. അതേസമയം ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്റര്‍ ദൂരം പ്രധാമന്ത്രി മെട്രോയില്‍ യാത്ര ചെയ്യും.

NO COMMENTS