വരുന്നു ‘കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്‍’

kochi metro

കൊച്ചി മെട്രോ സര്‍വ്വീസിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി കൊച്ചി മെട്രോയ്ക്ക് പോലീസ് സ്റ്റേഷന്‍ അനുവദിച്ചു. തൃക്കാക്കരയിലാണ് പുതിയ പോലീസ് സ്റ്റേഷന്‍ ഒരുങ്ങുക. ഇവിടെ രണ്ട് സിഐ മാരുണ്ടാകും. ഇതില്‍ ഒരാള്‍ വനിതയായിരിക്കും. ഈ പോലീസ് സ്റ്റേഷനില്‍ മാത്രമായി 29 പോലീസ് പോലീസുകാരുണ്ടാകും. ഇതില്‍ 16 പേര്‍ പുരുഷ പോലീസുകാരും, 13പേര്‍ വനിതാ പോലീസുമായിരിക്കും.
കൊച്ചി മെട്രോയുടെ സുരക്ഷാ കാര്യങ്ങള്‍ക്കായി 347 പോലീസുകാരെ സേന വിട്ടു നല്‍കും. കെഎപി ബറ്റാലിയനില്‍ പരിശീലനം നേടിയവരെയാണ് വിന്യസിക്കുക. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണ ചുമതല കെഎംആര്‍എല്ലാണ് വഹിക്കുക.
kochi metro, police station, kochi metro police station

 

 

NO COMMENTS