ഇനി ലക്ഷ്യം സൂര്യൻ; വിക്ഷേപണത്തിനൊരുങ്ങി നാസ

0
38
Nasa to touch the sun

ഇനി നാസയുടെ ലക്ഷ്യം സൂര്യനാണ്. ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ സൂര്യനിലേക്ക് ബഹിരാകാശ വാഹനം വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസ. വാഹനം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് നേരിട്ട് ഇറക്കാനാണ് പദ്ധതി. സൂര്യനെ തൊടുക എന്ന പദ്ധതിയെകുറിച്ചുള്ള പ്രഖ്യാപനം നാസ ബുധനാഴ്ച രാവിലെ 11 ന് നടത്തും.

നാസയുടെ ഈ ദൗത്യത്തിന് സോളാർ പ്രോബ് പ്ലസ് എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത വേനലിലായിരിക്കും വിക്ഷേപണം. സൂര്യനും സൂര്യന് ഏറ്റവും പുറത്തുള്ള കൊറോണയെ കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ അന്തരീക്ഷത്തേക്കാൾ ചൂട് കൂടുതലുള്ള ഭാഗമാണ് കൊറോണ.

ചന്ദ്ര പര്യവേഷണം വിജയമായതിനാൽ ഇന്ത്യയും സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമാനുമുള്ള തയ്യാറെടുപ്പിലാണ്. സൂര്യപര്യവേഷണത്തിനായുള്ള ആദിത്യ എന്ന ഉപഗ്രഹം ഐഎസ്ആർഒ ഉടൻ വിക്ഷേപിക്കും. കൊറോണയെ കുറിച്ച് പഠിക്കുക തന്നെയാണ് ആദിത്യയുടെയും ലക്ഷ്യം.

sun corona|  nasa | Nasa to touch the sun |

NO COMMENTS