പ്രഭാസ് വധുവിനെ കണ്ടെത്തി, വിവാഹം അടുത്ത മാര്‍ച്ചില്‍

0
1496
prabhas

ബാഹൂബലി വാര്‍ത്തകളോടൊപ്പം ചര്‍ച്ചയായിരുന്നതാണ് നടന്‍ പ്രഭാസിന്റെ വിവാഹവും. ഇനി ആ ചര്‍ച്ചകള്‍ അവസാനിപ്പിക്കാം, കാരണം പ്രഭാസിന് വധു ‘റെഡി’യായി കഴിഞ്ഞു. തെലുങ്ക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ബാഹുബലിയ്ക്ക് വേണ്ടി അഞ്ച് വര്‍ഷമാണ് 37കാരനായ പ്രഭാസ് അവിവിവാഹിതനായി തുടര്‍ന്നത്. ആറായിരത്തോളം വിവാഹാലോചനകള്‍ പ്രഭാസിന് ഈ കാലയളവില്‍ വന്നുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

റാസി സിമെന്റ്സ് ചെയര്‍മാന്‍ ഭൂപതി രാജയുട മകളുടെ വിവാഹാലോചനയാണ് പ്രഭാസിന് വന്നിരിക്കുന്നത്. വിവാഹ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന. അനുഷ്കയും പ്രഭാസും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും അനുഷ്ക ഇത് നിഷേധിച്ചിരുന്നു.

NO COMMENTS