ഞങ്ങൾക്ക് ആൺവീട് കാണണം; ക്യാംപയിന് മികച്ച പ്രതികരണം

campaign 24 women freedom

ഒരു പുതിയ ചിന്തയ്ക്ക് തുടക്കമിട്ട് ട്വന്റിഫോർ ന്യൂസ് ആരംഭിച്ച ഞങ്ങൾക്ക് ആൺവീട് കാണണം ക്യാംപയിന് മികച്ച പ്രതികരണം. സ്ത്രീ സുരക്ഷയ്‌ക്കൊപ്പം സ്ത്രീ സ്വാതന്ത്ര്യംകൂടി മുന്നോട്ട് വയ്ക്കുന്ന ക്യാംപയിന് പിന്തുണുമായി നിരവധി പേർ രംഗത്തെത്തി.

Read Also : ഞങ്ങൾക്ക് ആൺ വീട് കാണണം

comment.2

“നാളെ അവൾ ജീവിക്കേണ്ട ഇടം കാണാനുള്ള അവകാശം ഓരോ പെൺകുട്ടിയ്ക്കുമില്ലേ ?” എന്ന ഞങ്ങൾ ഉയർത്തിയ ചോദ്യത്തിന്
പ്രതീക്ഷാവഹമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

comment.9

ക്യാംപയിനോട് പ്രതികരിച്ച വീട്ടമ്മമാർ വർഷങ്ങൾക്ക് മുമ്പ് തങ്ങൾ നേരിട്ട മാനസിക സംഘർഷത്തെ കുറിച്ച് തുറന്നെഴുതി.

comment.6നിരവധി പേർ വിവാഹത്തിന് മുമ്പ് ആൺ വീട് കാണാൻ ലഭിച്ച അവസരത്തെ കുറിച്ചും അത്തരം അവസരമൊരുക്കി നൽകിയതിനെ കുറിച്ചും വാചാലരായി.

comment.7comment.8commentcomment.10ആണധികാരത്തിൽനിന്ന് തുല്യ അവകാശത്തിലേക്കുള്ള ഓരോ ചെറിയ മാറ്റവും നല്ലതാണ്. മാറ്റം ഇന്ന് മുതൽ നമ്മളിൽനിന്ന് തുടങ്ങാം. നാളെ വരും തലമുറയ്ക്ക് നന്മയാകുന്ന ഒരു നല്ല മാറ്റത്തിന് നമുക്ക് ഇന്നുതന്നെ തുടക്കമിടാം…
ഞങ്ങൾക്ക് ആൺവീട് കാണണം ക്യാംപയിനിൽ നിങ്ങൾക്കും പങ്കാളികളാകാം. നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം…

NO COMMENTS