കശാപ്പ് നിരോധനം ; കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ

ban

കാലി വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സറ്റേ. കോടതിയുടെ മധുര ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്. നാല് ആഴ്ചത്തേക്കാണ് സ്റ്റേ. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ സെല്‍വഗോമതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്.

beef ban

NO COMMENTS