യുപിയിൽ ബാർ ഉദ്ഘാടനം ചെയ്തത് വനിതാ ശിശുക്ഷേമ മന്ത്രി

swati-singh INAUGURATE BAR IN UP

ഉത്തർപ്രദേശിൽ ബിയർ ബാർ ഉദ്ഘാടനം ചെയ്ത സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി സ്വാതി സിംഗ് വിവാദത്തിൽ. മെയ് 20 ന് ബാർ ഉദ്ഘാടനം ചെയ്തതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് മുഖ്യമന്ത്രി ആദിത്യനാഥ് റിപ്പോർട്ട് തേടി. ബിജെപി സർക്കാരിന്റെത് ഇരട്ടത്താപ്പാണെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

ബിഎസ്പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് സസ്‌പെൻഷനിലായ ദയാശങ്കർ സിംഗിന്റെ ഭാര്യയാണ് സ്വാതി. സംഭവത്തോട് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

NO COMMENTS