സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ ഐഎഎസ് ട്രയിനി ഓഫീസർ മുങ്ങി മരിച്ചു

ias trainee officer

സ്വിമ്മിംഗ് പൂളിലേക്ക് വീണ സഹപ്രവർത്തകയെ രക്ഷിക്കുന്നതിനിടയിൽ ഐഎഎസ് ട്രയിനി ഓഫീസർ മുങ്ങി മരിച്ചു. ഹരിയാന, സോനിപ്പത്ത് സ്വദേശി ആശിഷ് ദഹിയയാണ് മരിച്ചത്. ഇന്ത്യൻ ഫോറിൻ സർവ്വീസിലെയും റവന്യൂ സർവ്വീസിലെയും സുഹൃത്തുക്കൾക്കൊപ്പം കൂട്ടായ്മയിൽ പങ്കെടുക്കാനെത്തി യതായിരുന്നു ആശിഷ് ദഹിയ. ഡൽഹി ബേർ സരായിയിലെ ഫോറിൻ ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്വിമ്മിംഗ് പൂളിൽ തിങ്കളാഴ്ചയായിരുന്നും സംഭവം.

പാർട്ടിയ്ക്കിടയിൽ സ്വിമ്മിംഗ് പൂളിനടത്തുനിൽക്കുകയായിരുന്ന വനിതാ ഓഫീസർ അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ഇവരെ ആശിഷും സുഹൃത്തുക്കളും ചേർന്ന് രക്ഷിക്കുന്നതിനിടയിൽ ആശിഷ് മുങ്ങി പോകുകയായിരുന്നു. ഏറെ വൈകിയാണ് സുഹൃത്തുക്കൾ ആശിഷിനെ കാണാനില്ലെന്ന് തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സ്വിമ്മിംഗ് പൂളിൽ ഒഴുകുന്ന നിലയിൽ ആശിഷിനെ കണ്ടെത്തിയത്. തുടർന്ന് പ്രഥമിക ശുശ്രൂഷ നൽകി, ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോേഴക്കും മരിച്ചിരുന്നു.

NO COMMENTS