രാമക്ഷേത്രത്തിന് മുസ്ലിങ്ങൾ അനുകൂലമെന്ന് യോഗി

വിവാദ പ്രസ്താവനയുമായി യു പി യിലെ യോഗി ആദിത്യനാഥ്‌. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്​ മുസ്​ലിംകൾ അനുകൂലമാണെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതികാരങ്ങളും ഉയർന്നു കഴിഞ്ഞു. ബാബരി മസ്ജിദ് – രാമക്ഷേത്രം വിഷയം ഇന്ത്യൻ രാഷ്​ട്രീയ രംഗത്ത്​ സജീവ ചർച്ചയാക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തുടർച്ചയാണ് യോഗിയുടെ പ്രസ്താവന. ​ യോഗി ആദിത്യനാഥ്​ അയോധ്യയിൽ ഇന്ന്​ സന്ദർശനം നടത്തി​. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ജനങ്ങൾ ക്ഷേത്ര നിർമാണത്തിന്​ അനുകൂലമാണ്​. ഇക്കാര്യത്തിൽ ചർച്ചയിലൂടെ പ്രശ്​ന പരിഹാരം കാണുകയാണ്​ നല്ലത്​. അതിന്​ അനുയോജ്യമായ സമയമാണ്​ ഇതെന്നും ആദിത്യനാഥ്​ പറഞ്ഞു.

 

CM Yogi says Muslims Support Ram Temple

NO COMMENTS