Advertisement

ജിദ്ദയിൽ ഇനി പരസ്യ നോട്ടീസുകൾ വിതരണം ചെയ്യാനാകില്ല

May 31, 2017
Google News 0 minutes Read
Brochure-distribution

വീടുകളിലും കടകളിലും പരസ്യ നോട്ടീസുകൾ വിതരണം ചെയ്യുന്നതിന് ജിദ്ദയിൽ നിരോധനം. നോട്ടീസുകളുടെ വിതരണം തടയാനും സ്റ്റിക്കറുകളും നോട്ടീസുകളും നീക്കം ചെയ്യാനും മുനിസിപ്പൽ ഗ്രാമ കാര്യമന്ത്രി എൻജിനീയർ അബ്ദുൽ ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി.

പരിസര ശുചിത്വവും പട്ടണങ്ങളുടെ ഭംഗിയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് മുനിസിപ്പാലിറ്റി നിയമ പ്രകാരം 500 റിയാൽ പിഴയടയ്‌ക്കേണ്ടി വരും. പാരിസ്ഥിതിക അവബോധം ആളുകളിലുണ്ടാക്കുന്നതിനും മാലിന്യം കുറച്ചുകൊണ്ടുവരുന്നതിനും മുനിസിപ്പൽ മന്ത്രാലയം ശ്രമിച്ചു വരികയാണ്. പൊതുജനാരോഗ്യ ശുചിത്വം സംരക്ഷിക്കുന്നതിന് ആളുകളെ ബോധവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. ക

ച്ചവട സ്ഥാപനങ്ങളും കമ്പനികളും അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനും പ്രചരിപ്പിക്കാനും നോട്ടീസുകൾ വീടുകൾക്കു മുമ്പിലിടുന്നതും സിഗ്‌നലുകളിലും പൊതു സ്ഥലങ്ങളിലും സ്റ്റിക്കർ ഒട്ടിക്കുന്നതും മാലിന്യം നിറയാൻ കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാാനത്തിലാണ് പുതിയ നിർദേശം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here