കതിരൂർ മനോജ് വധക്കേസ് പ്രതികളെ കയ്യാമം വെച്ചതിന് 16 പോലീസുകാർക്കെതിരെ നടപടി

arrest kathirur manoj murder case action against police parappanangadi murder case husband arrested

കതിരൂർ മനോജ് വധക്കേസ് പ്രതികളെ കോടതിയിൽ കൊണ്ടുവരുമ്പോൾ കയ്യാമം വെച്ചതിന് 16 പോലീസുകാർക്കെതിരെ നടപടി. എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരോട് എആർ ക്യാമ്പ് കമാൻഡന്റ് വിശദീകരണം തേടി. 15 പോലീസുകാർക്കും ഇവരെ ഡ്യൂട്ടിയിൽ നിയമിച്ച ഗ്രേഡ് എസ്‌ഐയ്ക്കുമെതിരെയാണ് നടപടി.

മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസുകാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

NO COMMENTS