വിമാനയാത്രാക്കിടെ വാതിൽ തുറക്കാൻ ശ്രമം; സഞ്ചാരി അറസ്റ്റിൽ

pakistan-airline passenger tries to open airplane door

മോസ്‌കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെ റഷ്യൻ വിനോദ സഞ്ചാരി വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരൻ ടൂറിസ്റ്റിനെ നിയന്ത്രിച്ചു നിർത്തിയതുകൊണ്ട് അപകടങ്ങൾ സംഭവിച്ചില്ല. വിമാനത്തിന്റെ പൈലറ്റ് സംഭവം ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രികരെ പരിഭ്രാന്തിയിലാക്കിയതിന് 50,000 രൂപ പിഴ വിധിച്ചു.

 

passenger tries to open airplane door

NO COMMENTS