സുഖോയ് വിമാന അപകടം ; അച്യുത് ദേവിന്റെ മൃതദേഹം നാളെ പൊതു ദർശനത്തിന് വയ്ക്കും

Sukhoi plane missing Malayalee pilot dead body found

അസാമിൽ വെച്ച് കാണാതായ എയർ ഫോഴ്‌സ് പൈലറ്റ് അച്ചുത് ദേവിന്റെ മൃതദേഹം നാളെ തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കുമെന്ന് അനൗദ്യോഗിക വിരങ്ങൾ. ഔദ്യോഗിക വേഷത്തിലെത്തിയ എയർ ഫോഴ്‌സിലെ രണ്ട് ഉദ്യോഗസ്ഥർ അയൽ വീട്ടുകാരെ അറിയച്ചതാണ് ഇക്കാര്യം.

എന്നാൽ ജില്ലാ ഭരണകൂടത്തിനോ, സിറ്റി പോലീസിനോ, ഇതിനെ കുറിച്ച് വിവരമില്ല. ഇന്റലിജന്റ് വിഭാഗങ്ങളോ, വ്യോമസേന ഉദ്യോഗസ്ഥരോ മരണം സംഭവിച്ചതായി ഔദ്യോഗിക സ്ഥിതീകരണം നൽകിയിട്ടില്ല. തിരുവനന്തപുരത്തെ പൊതുദർശനത്തിന് ശേഷം കോഴിക്കോട്ടെ തറവാട്ട് വീട്ടിലാവും ശവസംസ്‌കാര ചടങ്ങുകൾ നടക്കുക എന്ന അനൗദ്യോഗിക വിവരം കൂടി പുറത്ത് വരുന്നു.

NO COMMENTS