ജ​യ​ല​ളി​ത​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി ത​മി​ഴ്നാ​ട് സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ചു

jayalalitha tn govt takes measures attach jayalalita assets

അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി ത​മി​ഴ്നാ​ട് സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ചു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ലെ കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി‍​െൻറ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് തു​ട​ങ്ങി​യ​ത്. സ്വ​ത്തു​ക്ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ന്​ ചെ​ന്നൈ, കാ​ഞ്ചി​പു​രം, തി​രു​വ​ള്ളൂ​ർ തു​ട​ങ്ങി ആ​റു ജി​ല്ല ക​ല​ക്ട​ര്‍മാ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശം ന​ല്‍കി.

ജ​യ​ല​ളി​ത, തോ​ഴി​യും അ​ണ്ണാ ഡി.​എം.​കെ അ​മ്മ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ശ​ശി​ക​ല ന​ട​രാ​ജ​ൻ, ജ​യ​ല​ളി​ത​യു​ടെ വ​ള​ര്‍ത്തു​മ​ക​ന്‍ വി.​എ​ന്‍. സു​ധാ​ക​ര​ന്‍, ബ​ന്ധു ഇ​ള​വ​ര​ശി എ​ന്നി​വ​രെ​യാ​ണ് ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ല്‍ ശി​ക്ഷി​ച്ച​ത്.

tn govt takes measures attach jayalalita assets

NO COMMENTS