വിദ്യാർത്ഥികളുടെ ഇടയിൽ പുകയില ഉപയോഗം കൂടുന്നു

tobacco use increase among higher secondary students

ഹയർ സെക്കൻഡറി തലത്തിലുള്ള വിദ്യാർഥികളുടെ ഇടയിൽ നടത്തിയ പഠനത്തിൽ 29.6 ശതമാനം പേർ വിവിധയിനം പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. പത്തുശതമാനം പേർ മദ്യം ഉപയോഗിക്കുന്നവരാണ്. ആൺകുട്ടികളാണ് പുകയിലയും മദ്യവും ഉപയോഗിക്കുന്നത്. പെൺകുട്ടികളിലാരും ഇവ ഉപയോഗിക്കുന്നതായി  കണ്ടെത്തിയില്ല. റീജണൽ കാൻസർ സെന്റും നാഷണൽ സർവീസ് സ്‌കീമും ചേർന്നാണ് പഠനം നടത്തിയത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മേഖലയിലെ 15 തെരഞ്ഞെടുത്ത ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലാണ് സർവേ നടത്തിയത്.

 

 

tobacco use increase among higher secondary students

NO COMMENTS