“ആചാരങ്ങൾ എന്നെയും ആൺവീട് കാണുന്നതിൽനിന്ന് അകറ്റി”

SARAYU 24 campaign

നടിയും നർത്തകിയുമായ സരയു ”ഞങ്ങൾക്ക് ആൺ വീട് കാണണം” എന്ന ട്വന്റിഫോർന്യൂസ് ക്യാംപയിനോട് പ്രതികരിക്കുന്നു.
.

നടിയും നർത്തകിയുമായ സരയു വിവാഹിതയാണ്. തനിക്ക് പരിചിതനായ സുഹൃത്ത് സനൽ വി ദേവിനെയാണ് സരയു വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പ് തനിക്കും പുരുഷന്റെ വീട് കാണണമെന്ന് ഉണ്ടായിരുന്നു. എന്നാൽ സനലിന്റെ അമ്മ അതിന് അനുവദിച്ചില്ലെന്ന് സരയു പറയുന്നു. ആചാരങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നുവെന്നതിനാലാണ് അന്ന് അമ്മ അതിന് സമ്മതിക്കാതിരുന്നത്.

ReadAlso : ഞങ്ങൾക്ക് ആൺ വീട് കാണണം

തന്റെ മനസ്സിലും ആഗ്രഹമുണ്ടായിരുന്നു സനലിന്റെ വീട് എങ്ങനെയാണെന്നും എന്താണെന്നും അറിയാൻ. സുഹൃത്തുക്കളായതിനാൽ വീടിന്റെ ഓരോ ഭാഗവും മുറികളുമെല്ലാം വീഡിയോ ആക്കി സനൽ വാട്‌സ്ആപ് ചെയ്തിരുന്നു. അതുകൊണ്ട് ആദ്യ ദിവസം അത്ര അപരിചിതത്വം തോന്നിയില്ല. എന്നാൽ ആണിന്റെ വീട് പെണ്ണ് കണ്ടിരിക്കുന്നതിൽ തെറ്റില്ലെന്നും സരയു.

ReadAlso : “ആൺവീട് കാണാൻ പെണ്ണിനെ ക്ഷണിക്കാനുള്ള മനസ്സൊരുക്കം പുരുഷന് ഉണ്ടാവട്ടെ”

താൻ ഇപ്പോൾ കൊച്ചിയിലാണ് താമസം. സനലിന്റെ വീട് പാലക്കാടും. കൊച്ചിയിലെ വീട് രണ്ടുപേരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് ഒരുമിച്ച് തയ്യാറാക്കിയതാണ്. അതുകൊണ്ടുതന്നെ താമസിക്കുന്ന വീടും ചുറ്റുപാടും തനിക്ക് പരിചിതമല്ലെന്നും സരയു ട്വന്റിഫോർന്യൂസ് ക്യാംപയിനോട് പറഞ്ഞു.

അതേസമയം ആൺവീട് കാണാനുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് ഉണ്ട്. അത് അവകാശമാണെന്ന് തനിക്ക് അഭിപ്രായമില്ല. എന്നാൽ കാണാൻ ആഗ്രഹമുണ്ടാകും. അത് നടക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും സരയു.

campaign 24 bannertraditions hindered me from seeing grooms house says sarayu

NO COMMENTS