കശാപ്പ് നിയന്ത്രണത്തിനെതിരെ ത്രിപുരയും

tripura

കേരളത്തിനും കർണാടകക്കും പിന്നാലെ അറവു നിയന്ത്രണത്തിനെതിരായ നിലപാടിലുറച്ച് ത്രിപുരയും. അറവ് നിയന്ത്രണത്തെക്കുറിച്ചുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം നടപ്പാക്കാനാവില്ലെന്ന് ത്രിപുര സർക്കാർ അറിയിച്ചു.

പുതിയ വിജ്ഞാപനം ജനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് ത്രിപുര പരിസ്ഥിതി മന്ത്രി അഗോരി ദെബ്ബാർമ്മ പറഞ്ഞു. വിഷയത്തിൽ കാര്യമായ പഠനം നടത്താതെയാണ് കേന്ദ്രസർക്കാർ പുതിയ നടപടിയെടുത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രത്തിൽ നിന്നു വരുന്ന എല്ലാ വിജ്ഞാപനങ്ങളും അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന് നിയമത്തോട് കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

NO COMMENTS