എം എം മണിയ്ക്കെതിരായുള്ള ഹര്‍ജി തള്ളി

mm mani to be present before court today

മന്ത്രി എം എം മണിയ്ക്കെതിരായുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.മണിക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് തള്ളി എന്നത് മന്ത്രിയുടെ പ്രസംഗത്തിന് അംഗീകാരമായി കണക്കിലെടുക്കേണ്ടെന്നും കോടതി.

മന്ത്രിയുടെ പ്രസംഗം സദാചാര വിരുദ്ധമാണോ എന്നത് ധാർമ്മികതയുമായി ബന്ധപ്പെട്ട കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിയുടെ പ്രസംഗം സദാചാര വിരുദ്ധമാണോ എന്നത് ധാർമ്മികതയുമായി ബന്ധപ്പെട്ട കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഹർജികളിൽ ഇടപെടാൻ മതിയായ കാരണം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇടപെട്ടാൽ അത് തെറ്റായ കീഴ് വഴക്കമാകുമെന്നും വ്യക്തമാക്കി. മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്ന
ആവശ്യവും നിരസിച്ചു.

മന്ത്രിക്കെതിരെ നടപടി എടുക്കാൻ ഭരണഘടനാ പരമായി കോടതിക്ക്
മുഖ്യ മന്ത്രിയോട് നിർദേശിക്കാനാവില്ല. അത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാദ പ്രസംഗത്തിൽ മണിക്കെതിരെ പൊലീസ് അന്വേഷണം നടത്തിയതായി സർക്കാർ കോടതിയെ അറിയിച്ചു.

പെമ്പിളൈ ഒരുമൈ പ്രവർത്തകരടക്കം 54 സാക്ഷികളുടെ മൊഴി എടുത്തതായും മണിക്കെതിരെ തെളിവില്ലന്നും കുറ്റം ബോധ്യപ്പെട്ടില്ലെന്നും കേസ് തള്ളണമെന്നും അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടു. കുഞ്ചിത്തണ്ണിയിൽ മന്ത്രി മണി നടത്തിയ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടു ഹർജികളാണ് കോടതി പരിഗണിച്ചത്.

mm mani

NO COMMENTS