അച്ചുദേവിന്റെ മൃതദേഹം നാളെ എത്തിക്കും

achudev

പരിശീലന പറക്കലിനിടെ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ വൈമാനികനും മലയാളിയുമായ അച്ചുദേവിന്റെ മൃതദേഹം നാളെ(വെള്ളി) നാട്ടിലെത്തിക്കും. തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടില്‍ പകല്‍ സമയത്ത് പൊതു ദര്‍ശനത്തിന് വച്ചശേഷം ശനിയാഴ്ചയോടെ രാവിലെ പന്തീരങ്കാവ് പന്നിയൂര്‍ക്കുളത്തെ തറവാട്ട് വീട്ടിലേത്തിക്കും. മൂന്ന് മണിവരെയാണ് ഇവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക. മൂന്ന് മണിയ്ക്ക് ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും.

NO COMMENTS