കശാപ്പ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് രാജിവച്ചു

COW

കേന്ദ്രസർക്കാറിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് പാർട്ടിയിൽനിന്ന് രാജി വച്ചു. മേഘാലയ ഗരോഹിൽസിലെ ബിജെപി നേതാവ് ബെർണാർഡ് മരാക്ക് ആണ് പാർട്ടിയിൽനിന്ന് രാജി വച്ചത്. വരുന്ന വർഷം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ കുറഞ്ഞ വിലയ്ക്ക് ബീഫ് വിതരണം ചെയ്യുമെന്ന് പ്രസംഗം നടത്തിയ ബെർണാർഡ് കഴിഞ്ഞ ആഴ്ചയാണ് വിവാദത്തിൽ പെട്ടത്. ഇതിന് തുടർച്ചയായാണ് കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ചുള്ള രാജി.

bjp leader quits party protesting against cattle rule

NO COMMENTS