വോട്ടർപട്ടികയിൽ ജൂലൈ ഒന്നുമുതൽ പേര് ചേർക്കാം

can enter name in voter list

വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നുമുതൽ 31 വരെ അർഹരായവർക്ക് പേര് ചേർക്കാൻ അവസരം. ജൂലൈയിൽ 1821 പ്രായപരിധിയിലുള്ള അർഹരായ എല്ലാവരെയും വോട്ടർപട്ടികയിൽ ചേർക്കുന്നതിനായി അതത് ബൂത്തുകളിലെ ബി.എൽ.ഒ.മാർ വീടുവീടാന്തരം സന്ദർശനം നടത്തും.

2017 ജൂലായ് ഒന്ന്, 22 (ശനിയാഴ്ച) എന്നീ ദിവസങ്ങളിൽ ബി.എൽ.ഒമാർ വീടുവീടാന്തരം സന്ദർശനം നടത്തും. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് കഴിയാത്തവരെ കണ്ടെത്തി ഓൺലൈനായി ചേർക്കുന്നതിനു പ്രേരിപ്പിക്കും.
2017 ജൂലായ് ഒന്ന്, 22 (ശനിയാഴ്ച) എന്നീ ദിവസങ്ങളിൽ ബി.എൽ.ഒ.മാർ വോട്ടർപട്ടികയുമായി അതത് പോളിങ് ബൂത്തുകളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ഉണ്ടാകും. ഈ ദിവസങ്ങളിൽ വോട്ടർപട്ടിക പരിശോധിക്കാം. ആവശ്യമെങ്കിൽ പേരു ചേർക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

 

can enter name in voter list

NO COMMENTS