സിവിൽ സർവ്വീസ്; കെ.ആർ നന്ദിനിക്ക് ഒന്നാം റാങ്ക്

0
15
civil service kr nandini bagged 1st rank

യൂനിയൻ പബ്ലിക് സർവിസ് കമീഷൻ നടത്തിയ സിവിൽ സർവിസ് പരീക്ഷയിൽ കർണാടകയിലെ കെ.ആർ. നന്ദിനിക്ക് ഒന്നാം റാങ്ക്. അൻമോൾ ഷെർ സിങ് ബേദി, ജി. റോണങ്കി എന്നിവർ രണ്ട്, മൂന്ന് സ്ഥാനം നേടി.

1099 പേരെയാണ് ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് എന്നിവക്കും വിവിധ കേന്ദ്ര സർവിസുകളിലേക്കും ശിപാർശ ചെയ്തത്. 220 പേർ വെയ്റ്റിങ് ലിസ്റ്റിലുണ്ട്. ഒന്നാം റാങ്ക് നേടിയ നന്ദിനിക്ക് പുറമെ സൗമ്യ പാണ്ഡെ (നാലാം റാങ്ക്), ശ്വേത ചൗതാൻ (ഏഴാം റാങ്ക്) എന്നിവരാണ് ആദ്യ 10ൽ ഇടം നേടിയ വനിതകൾ.

 

civil service kr nandini bagged 1st rank

NO COMMENTS