സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മലയാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

cm with winners of civil service

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മലയാളികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വഴി ഈ വർഷം 115 പേർക്കാണ് പരിശീലനം നൽകിയത്. ഇതിൽ 51 പേരും യോഗ്യത നേടിയത് സന്തോഷകരമാണ്. മെയിൻ പരീക്ഷ ഇന്റർവ്യൂ പരിശീലനത്തിന് തിരുവനന്തപുരത്തും പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് പാലക്കാട്, കോഴിക്കോട്, പൊന്നാനി എന്നിവിടങ്ങളിലുമാണ് കേന്ദ്രങ്ങളുളളത്.

cm with winners of civil serviceപ്രിലിമിനറി പരീക്ഷ പാസ്സാകുന്ന കുട്ടികൾക്ക് മെയിൻ പരീക്ഷാ പരിശീലനവും, മെയിൻ പരീക്ഷ പാസ്സാകുന്നവർക്ക് ഇൻറർവ്യൂ പരിശീലനവും നൽകണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. കൂടാതെ ഡൽഹിയിൽ താമസ സൗകര്യവും യാത്രാസൗജന്യവും നൽകിവരുന്നുണ്ട്. എല്ലാ ജില്ലകളിലും പ്രിലിമിനറി പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ ആലോചിക്കുകയാണ്.

ഹൈസ്‌കൂൾഹയർ സെക്കൻററി വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകൾക്ക് മുൻകൂട്ടി പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടെ 10 ജില്ലകളിൽ അടിസ്ഥാന പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്. പതിമൂന്നാം റാങ്ക് നേടിയ ജെ.അതുലും ( കണ്ണൂർ ) മറ്റൊരു ജേതാവ് അനു വിവേകും (എറണാകുളം ) മുഖ്യമന്ത്രിയെ സന്ദർശിച്ചു.

NO COMMENTS