ക്രെഡായി കേരളയ്ക്ക് പുതിയ ഭാരവാഹികൾ

CREDAI

ക്രെഡായി കേരളയുടെ പുതിയ സാരഥികൾ ചടങ്ങിൽ ചുമതലയേറ്റു. അബാദ്
ബിൽഡേഴ്‌സ് എം.ഡി ഡോ. നജീബി സെക്കറിയ ക്രെഡായി കേരള ചെയർമാനായും, നികുഞ്ജം കൺസ്ട്രക്ഷൻസ് എം.ഡി. എസ്. കൃഷ്ണകുമാർ സെക്രട്ടറി ജനറലായും ചുമതലയേറ്റു.

എം. എ മെഹബൂബ് (വൈസ് ചെയർമാൻ), ജോൺ തോമസ് (ട്രഷറർ), കെ. എ പദ്മകുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരും ചുമതലയേറ്റു. കൊച്ചിയിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ. ടി. ജലീലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റത്.

NO COMMENTS