ജമ്മുകാശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

indian army

ജമ്മുകാശ്മീരില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. സോപോറിലെ നാതിപ്പോര മേഖലയിൽ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സുരക്ഷ സേന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം.

അതേ സമയം രണ്ടിടത്ത് പാക്കിസ്ഥാന് വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു. നൗഷേരയിലും, കൃഷ്ണഘാട്ടിയിലുമാണ് പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിയ്ക്കുകയാണ്.

terrorists, indian army, pakistan

NO COMMENTS