കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്തും; മുഖ്യമന്ത്രി

pinarayi pinarayi vijayan congratulates girl who cut sexual organ rapist

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ഊരുട്ടമ്പലം സ്‌കൂളിൽ സംസ്ഥാനതല പ്രവേശനോത്‌സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവാരം മെച്ചപ്പെടുത്തുന്ന നടപടി പ്രവൃത്തിയിലൂടെ സർക്കാർ തെളിയിക്കും. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന ചിന്തയ്ക്ക് സർക്കാർ രൂപം നൽകിയിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിൽ ലോകം ശ്രദ്ധിക്കുന്ന പുരോഗതി കേരളം കൈവരിച്ചത് പൊതുവിദ്യാഭ്യാസത്തിലൂടെയാണ്. ആഗോളവത്കരണത്തിന്റെ കടന്നുവരവോടെ പൊതുവിദ്യാഭ്യാസത്തിന് കുറച്ചു ക്ഷീണം സംഭവിച്ചു. അതിനു മാറ്റം വരുത്താനുള്ള പ്രവൃത്തികളാണ് സർക്കാർ നടത്തുന്നത്. സാധാരണക്കാരുടെ കുട്ടികൾക്കും മികവു നേടാനുള്ള സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

NO COMMENTS