Advertisement

സാമ്പത്തിക വളർച്ചാ നിരക്ക്; തന്റെ ആശങ്ക ശരിയായെന്ന് മമത

June 1, 2017
Google News 1 minute Read
mamata-baerjee

നോട്ട് അസാധുവാക്കലിന്റെ ഭാവിയെപറ്റി താൻ മുൻപു പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് സാമ്പത്തിക വളർച്ചാ നിരക്ക് റിപ്പോർട്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനം വന്ന സമയത്തുതന്നെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരുമെന്ന് താൻ പറഞ്ഞിരുന്നു. തൊഴിൽ മേഖലകളിൽ തിരിച്ചടി നേരിട്ടു. ഉൽപാദന മേഖല തകർന്നു. സാമ്പത്തിക വളർച്ചാ റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്റെ ആശങ്ക ശരിയായായെന്നും മമത.

സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം സാമ്പത്തിക വർഷത്തിലെ അവസാനപാദത്തിൽ രാജ്യത്തിന്റെ ആഭ്യന്തരവളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ എറ്റവും താഴ്ന്ന വളർച്ചാനിരക്കിലാണ് ഇപ്പോൾ രാജ്യം.

Mamata Banerjee criticises Modi govt for decline in GDP growth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here