മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിയെടുത്തുവെന്ന് പാക്കിസ്ഥാന്‍

india pak

തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി പാക്കിസ്ഥാന്‍ രംഗത്ത്. ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെയാണ് ഇന്ത്യ തട്ടിക്കൊണ്ട് പോയതെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. റോയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയത്. ഇത് കുല്‍ഭൂഷണെ മോചിപ്പിക്കുന്നതിനാണെന്നും, ഇക്കാര്യം സ്ഥിരീകരിച്ചെന്നും പാക്കിസ്ഥാന്‍ പറയുന്നു. ഹബീബിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കത്തയച്ചിട്ടുണ്ട്. നേപ്പാളില്‍ നിന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇയാളെ കാണാതായതെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു.

Pak army officer feared abducted

NO COMMENTS