പരസ്യമായി മാടിനെ അറുത്ത കേസിൽ റിജിൽ മാക്കുറ്റി അറസ്റ്റിൽ

beef ban

കണ്ണൂരിൽ പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം 8 പേർ അറസ്റ്റിൽ. കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ചാണ് റിജിൽ മാക്കുറ്റിയും സംഘവും നടുറോഡിൽ വാഹനത്തിൽ വച്ച് മാടിനെ അറുത്തത്. തുടർന്ന് ഇവരെ കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

യുവമോർച്ച പ്രവർത്തകരുടെ പരാതിയിന്മേൽ ഇവർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. കണ്ണൂർ തായത്തരു ടൗണിലായിരുന്നു സംഭവം. മാടിനെ അറുത്ത് പരസ്യമായി വിതരണം ചെയ്യുകയായിരുന്നു. ഒന്നര വയസ് പ്രായമുള്ള മാടിനെയാണ് അറുത്തത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മാടിനെ റോഡിൽ വച്ച് അറുക്കാനുള്ള ശ്രമം മാറ്റുകയും വാഹനത്തിൽ വച്ച് തന്നെ മാടിനെ അറുക്കുകയുമായിരുന്നു.

NO COMMENTS