കുരുന്നുകള്‍ ഇന്ന് സ്ക്കൂളിലേക്ക്

schools

കേരളത്തിൽ സ്​​കൂ​ളു​ക​ൾ ഇന്ന് തു​റ​ക്കും. സ്‌കൂൾ മു​റ്റ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്നു​മു​ത​ൽ ആര​വ​ങ്ങ​ൾ മു​ഴ​ങ്ങും. മൂ​ന്ന്​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ ഒ​ന്നാം ക്ലാ​സി​ൽ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്​​കൂ​ൾ തു​റ​ക്കും​മു​​െ​മ്പ പാ​ഠ​പു​സ്​​ത​കം, സൗ​ജ​ന്യ യൂ​നി​ഫോം എ​ന്നി​വ​യു​ടെ വി​ത​ര​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ​യാ​ണ്​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ സ്​​കൂ​ളു​ക​ൾ വ​ര​വേ​ൽ​ക്കു​ന്ന​ത്. സം​സ്​​ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ഉൗ​രൂ​ട്ട​മ്പ​ലം ഗ​വ. യു.​പി സ്​​കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ ഉൗ​രൂ​ട്ട​മ്പ​ലം ഗ​വ. എ​ൽ.​പി സ്​​കൂ​ളി​ലെ ക​ഥ​പ​റ​ഞ്ഞ്​ കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കും. പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി കേ​ര​ള​ത്തി​ൽ ന​ട​ന്ന ആ​ദ്യ ക​ലാ​പ​മാ​യ ക​ണ്ട​ല ല​ഹ​ള ശ​താ​ബ്​​ദി സ്​​മാ​ര​കം മു​ഖ്യ​മ​ന്ത്രി നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും.

എല്ലാ ജില്ലകളിലും പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഈ അധ്യയന വർഷങ്ങളിൽ ആകെ 200 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ വിദ്യാഭ്യാസ വകുപ്പ് നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

മുരുകന്‍ കാട്ടാക്കട രചിച്ച് കെഎസ് ചിത്ര ആലപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ ഗാനമാണ് കുട്ടികള്‍ക്ക് സ്വാഗതമോതുക.

schools

NO COMMENTS