ഷാറുഖ് ഖാൻ കൊല്ലപ്പെട്ടുവെന്ന്‌ ഫ്രഞ്ച് മാധ്യമങ്ങൾ !!

വ്യാജ വാർത്തയിലൂടെ സിനിമാ താരങ്ങളെ ‘കൊല്ലുക’ എന്നത് ഇപ്പോൾ പതിവാണ്. കേരളത്തിൽ സലിം കുമാർ, വിജയരാഘവൻ എന്നിങ്ങനെ നിരവധി താരങ്ങളെ ഇത്തരത്തിൽ വ്യാജ വാർത്തയിലൂടെ കൊന്നിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ശ്വേത തിവാരിയും മരിച്ചു എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയെ നടുക്കിയിരിക്കുന്നത് ഒരു ഫ്രഞ്ച് മാധ്യമം പുറത്ത് വിട്ട വാർത്തയാണ്. ബോളിവുഡിലെ കിങ്ങ് ഖാൻ എന്ന് വിശേഷിപ്പിക്കുന്ന ഷാറുഖ് ഖാൻ മരിച്ചു എന്ന് !!

ഒരു ഫ്രഞ്ച് മാധ്യമമാണ് സംഭവത്തിന് തുടക്കമിട്ടത്. പാരിസിലെ വിമാനാപകടത്തിൽ ഷാരൂഖ് ഖാൻ കൊല്ലപ്പെട്ടുവെന്നാണ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തത്.

വാർത്ത ഇങ്ങനെ :

‘മകളുടെ പിറന്നാൾ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്തതായിരുന്നു ഷാരൂഖ്. മോശം കാലാവസ്ഥയെ തുടർന്ന് വിമാനം അപകടത്തിൽപ്പെട്ടു. താരത്തിന്റെ മരണത്തിൽ ഫ്രഞ്ച് സിവിൽ ഏവിയേഷൻ ഖേദം രേഖപ്പെടുത്തി. മാത്രമല്ല ഇന്ത്യയിലെ സൂപ്പർ താരത്തിന്റെ മരണം ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്’

shahrukh khan death hoax

shahrukh khan death hoax

NO COMMENTS