കശാപ്പ് നിയന്ത്രണം; നിയമസഭാപ്രത്യേക സമ്മേളനം ജൂൺ എട്ടിന്

slaughter ban

കന്നുകാലി വിൽപ്പന-കശാപ്പ് നിയന്ത്രണ വിഷയത്തിൽ കേരളാ  നി​യ​മ​സ​ഭയുടെ പ്ര​ത്യേ​ക  സ​മ്മേ​ള​നം ജൂ​ൺ എ​ട്ടി​ന്​ ചേ​ർ​ന്നേ​ക്കും. പ്ര​തി​പ​ക്ഷ​വു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ധാ​ര​ണ​യാ​യി എന്നാണ് വിവരം.  തീ​യ​തി കൃത്യമായി  നി​ശ്ച​യി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം വ്യാ​ഴാ​ഴ്​​ച ചേ​രും.

കാ​ലാ​വ​ധി തീ​രു​ന്ന ഓ​ർ​ഡി​ന​ൻ​സു​ക​ൾ പു​തു​ക്കി​നി​ശ്ച​യി​ക്കാ​ൻ ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം  തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തിൽ ആണ്  നി​യ​മ​സ​ഭ സ​മ്മേ​ള​ന​ തീ​യ​തി തീ​രു​മാ​നി​ക്കാ​തി​രു​ന്ന​ത്.  കാ​ലി​പ്ര​ശ്​​നം ച​ർ​ച്ച​ചെ​യ്യാ​ൻ  പ്ര​ത്യേ​ക സ​ഭ​സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

NO COMMENTS