സൂരജിനെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു

stalin

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്ലില്‍ പങ്കെടുത്തതിന് ക്രൂരമായി മര്‍ദ്ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജിനെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. സൂരജിനെതിരായ ആക്രമണത്തെ അപലപിക്കുന്നതായും സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
അതെ സമയം ഇന്ന് സൂരജിന്റെ നിര്‍ണ്ണായക ശസ്ത്രക്രിയ നടക്കും. കണ്ണിന്റെ എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനാലാണ് അടിയന്തര ശസ്ത്രക്രിയ നടത്തുന്നത്. ഇതിന് ശേഷം ഒരു ശസ്ത്രക്രിയകൂടി നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

sooraj

NO COMMENTS