പ്രവേശനോത്സവം ആഘോഷിക്കാനിരിക്കെ കുട്ടികൾ മുങ്ങി മരിച്ചു

DROWN

ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കാനിരുന്ന ഏഴ് വയസ്സുകാരനും കൂട്ടുകാരനും കുളത്തിൽ മുങ്ങി മരിച്ചു. ചെട്ടിക്കുളങ്ങര കണ്ണമംഗലം തെക്കുമലയിൽ കാശിനാഥ് (7) കണ്ണമംഗലം തെക്ക് കോട്ടൂര് വടക്കേതിൽ ദ്രാവിഡ് (10) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ ഒരുമിച്ച് കളിക്കാനിറങ്ങിയ കുട്ടികൾ വീടിനടുത്തുള്ള പാടത്ത് കൃഷിയാവശ്യത്തിനായി കുഴിച്ച കുളത്തിൽ മുങ്ങി അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടികൾകളിക്കുന്നത് കണ്ട വീട്ടമ്മ പെട്ടന്ന് ഇവരെ കാണാതെ ബഹളം വയക്കുകയും നാട്ടുകാരെത്തി നടത്തിയ തെരച്ചിലിൽ കുട്ടികളെ കുളത്തിൽനിന്ന് കണ്ടെത്തുകയുമായിരുന്നു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആയില്യം സ്റ്റുഡിയോ ഉടമയായ ദയാലിന്റെയും രേവതിയുടെയും മകനായ ദ്രാവിഡ് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാവേലിക്കര ബിഷപ് മൂർ സ്‌കൂളിൽ പഠിച്ചിരുന്ന കാശിനാഥിനെ കായംകുളം ഗായത്രി സെൻട്രൽ സ്‌കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാനിരിക്കുകയായിരു ന്നു. ശ്രീഅയ്യപ്പൻ ബസുടമയായ രാജേഷിന്റെയും ലക്ഷ്മിയുടെയും മകനാണ് കാശിനാഥ്. സഹോദരൻ: കാർത്തികേയൻ. ദ്രാവിഡിന്റെ സഹോദരൻ: സച്ചിൻ.

Children drowned in pool

NO COMMENTS