Advertisement

സുഖോയി വിമാനാപകടം: പൈലറ്റുമാരുടെ മരണം സേന സ്ഥിരീകരിച്ചു

June 1, 2017
Google News 2 minutes Read
Sukhoi

മലയാളി ഉൾ​പ്പെടെ രണ്ടു പൈലറ്റുമാരുടെയും മരണം സ്​ഥിരീകരിച്ചു. വ്യോമസേനയുടെ സുഖോയ്​ വിമാനം തകർന്നുവീണ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി മരണം സ്ഥിതീകരിച്ചിരുന്നില്ല. കോഴിക്കോട്​ പന്തീരാങ്കാവ്​ സ്വദേശി ഫ്ലൈറ്റ്​ ലഫ്​റ്റനൻറ്​ അച്ചുദേവ്​ , സ്​ക്വാഡ്രൺ ലീഡർ ഡി. പങ്കജ്​ എന്നിവരുടെ മരണമാണ്​ ഇപ്പോൾ വ്യോമസേന തന്നെ ഒൗദ്യോഗികമായി അറിയിച്ചത്​.

മൃതദേഹങ്ങൾ തേസ്​പുരിലെ വ്യോമതാവളത്തിലേക്ക്​ കൊണ്ടുവന്നു. മേയ്​ 23ന്​ നിരീക്ഷണ പറക്കലിനായി അസമിലെ തേസ്​പുർ വ്യോമതാവളത്തിൽനിന്ന്​ പറന്ന വിമാനം 60 കിലോമീറ്റർ അകലെ നിബിഡവനത്തിൽ തകർന്നുവീഴുകയായിരുന്നു. ഞായറാഴ്​ച ഫ്ലൈറ്റ്​ ഡാറ്റ റെക്കോഡറും മറ്റും കണ്ടെത്തി. ചൊവ്വാഴ്​ച രക്​തംപുരണ്ട ഷൂ, പകുതി കത്തിയ പാൻകാർഡ്​, ഒരു പൈലറ്റി​​െൻറ പഴ്​സ്​ എന്നിവയും ലഭിച്ചു. അപകടം നടന്ന മൂന്ന് ദിവസത്തിനു ശേഷം മേയ്​ 26നാണ്​ വിമാനത്തി​ന്റെ അവശിഷ്​ടങ്ങൾ ആദ്യം അസം അരുണാചൽ അതിർത്തിയിൽ കണ്ടെത്തിയത്​.

Missing Air Force Sukhoi Su-30 Found,sukhoi disaster black box found,sukhoi

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here