വിമാനം ക്രാഷ് ലാന്റ് ചെയ്യുന്നതിനിടെ സണ്ണിലിയോണിന്റെ വീഡിയോ

ഇന്നലെയാണ്  ചലച്ചിത്ര താരം സണ്ണി ലിയോണും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റും സഞ്ചരിച്ച വിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് ക്രാഷ് ലാന്റ് ചെയ്തത്. പരിക്കില്ലാതെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടുകയായിരുന്നു. മും​ബൈ​യി​ലെ വസതിയിലേക്ക് പോകുന്ന ​വ​ഴി​ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്‍ ഒരു ഒറ്റപെട്ട സ്ഥലത്ത് വിമാനം അപകടത്തില്‍ പെടുകയായിരുന്നു. ഇടിച്ചിറക്കിയതാണെന്നും സൂചനയുണ്ട്. ലാത്തൂരിലായിരുന്നു സംഭവം
അപകടസമയത്ത് വിമാനത്തില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണിത്.അപകടത്തിന് ശേഷം തങ്ങള്‍ സുരക്ഷിതരാണെന്ന് കാണിച്ച് സണ്ണിലിയോണ്‍ മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിരുന്നു.


NO COMMENTS