വിഴിഞ്ഞം തുറമുഖ പദ്ധതി; മുഖ്യമന്ത്രിയ്ക്ക് വിഎസിന്റെ കത്ത്

v s achuthanandan

ജുഡിഷ്യൽ അന്വേഷണം തീരുംവരെ വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഭരണ പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദന്റെ കത്ത്. മുഖ്യമന്ത്രി ബെർത്ത് പൈലിംഗ് ഉദ്ഘാടനം നിർവ്വഹിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴാണ് വി എസ് അച്യുതാനന്ദൻ നിലപാട് കൂടുതൽ കടുപ്പിച്ചത്. അതിനിടെ സിഎജി റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നൽകും.

ഒരു ഭാഗത്ത് അന്വേഷണവും മറുവശത്ത് പദ്ധതിനിർമ്മാണവും. സർക്കാറിന്റെ ഈ നിലപാട് പാടില്ലെന്നാണ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് കനത്തനഷ്!ടമാണെന്ന് സിഎജി ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ ആദ്യം അന്വേഷണമാണ് തീർക്കേണ്ടത്. സിഎജി കണ്ടെത്തിയ ക്രമേക്കടിന് പിന്നിലെ ഗൂഡാലോചനയാണ് അന്വേഷിക്കേണ്ടതെന്നും വിഎസ് ആവശ്യപ്പെട്ടു.

 

V S Achuthanandan | Pinarayi Vijayan | Vizhinjam Project |

NO COMMENTS