യു എസ് സ്‌പെല്ലിംഗ് മത്സരത്തിൽ ഒന്നാമതെത്തി അനന്യ

ananya

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌പെല്ലിംഗ് മത്സരമായ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് മത്സരത്തിൽ ഒന്നാമതെത്തി ഇന്ത്യക്കാരി അനന്യ. ഇന്ത്യൻ വംശജനായ രോഹൻ രാജീവിനോട് മത്സരിച്ചാണ് അനന്യ വിനയ് എന്ന പന്ത്രണ്ടുകാരി 40000 ഡോളറിന്റെ (25ലക്ഷം) സമ്മാനം സ്വന്തമാക്കിയത്.

Ananyaരോഹൻ രാജീവുമായി 20 റൗണ്ട് നീണ്ട കടുത്ത മത്സരത്തിനൊടുവിലാണ് അനന്യ വിജയം സ്വന്തമാക്കിയത്. marocain എന്ന വാക്കിന്റെ സ്‌പെല്ലിംഗ് ആണ് അനന്യെ വിജയത്തിലെത്തിച്ചത്.

ananya

അമേരിക്കയിലെ വിവിധ സ്‌കൂളുകളിൽനിന്ന് 6 മുതൽ 15 വയസ്സ് വരെ പ്രായം വരുന്ന ലക്ഷക്കണക്കിന് കുട്ടികൾക്കിടയിൽനിന്നാണ് അവസാന റൗണ്ടിലേക്ക് 50 പേരെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷവും അനന്യ മത്സരത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും അവസാന റൗണ്ടിലെത്താൻ കഴിഞ്ഞിരുന്നില്ല.

ananya-vinay-wins-us-national-spelling-competition

NO COMMENTS