Advertisement

ബീഫ് ഫെസ്റ്റിവലിനിടെ ആക്രമണം; കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം

June 2, 2017
Google News 1 minute Read
madras iit

മദ്രാസ് ഐഐടിയിൽ നടത്തിയ ബീഫ് ഫെസ്റ്റിവലിൽ മലയാളി വിദ്യാർത്തി സൂരജിന് മർദ്ദനമേറ്റ സംഭവം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണം. സൂരജിന്റെ വലംകണ്ണിന് അപകടത്തിൽ പരിക്കേറ്റു. രണ്ട് ശസത്രക്രിയകളാണ് സൂരജിന്റെ പരിക്കേറ്റ വലതുകണ്ണിന് നടത്തിയത്.

പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് തനിക്ക് സംശയമുണ്ടെന്നും പലകാര്യങ്ങളും എഫ്‌ഐആറിൽ പോലീസ് വിട്ടുകളഞ്ഞുവെന്നും സൂരജ് ആരോപിക്കുന്നു.

madras iitആരോപണമുന്നയിച്ച് സൂരജ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഐഐടിയിലെ വെജിറ്റേറിയൻ മെസ്സിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സൂരജിനോട് ബീഫ് കഴിക്കുമോ എന്നും ബീഫ് പെസ്റ്റിവലിൽ പങ്കെടുക്കുമോ എന്നും ചോദിച്ച മനീഷ്, ഉണ്ടെന്ന് ഉത്തരം ലഭിച്ചതോടെ തന്റെ തലയ്ക്കടിയ്ക്കുകയായിരുന്നുവെന്ന് സൂരജ് പറഞ്ഞു.

 

slaughter ban | beef fest | beef ban | beef | Madras IIT |

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here