സൗദിയിൽ കാര്‍ ബോംബ് സ്ഫോടനം

car bomb blast
കിഴക്കൻ സൗദിയിൽ ദമ്മാമിന് സമീപം കാര്‍ ബോംബ് സ്ഫോടനം. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.   സ്​ഫോടകവസ്​തുക്കളുമായി പോയ കാറാണ് ​പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഖത്തീഫിലെ തിരക്കേറിയ പാതയിലാണ്​ സംഭവം. നിരവധി അക്രമസംഭവങ്ങളിൽ പൊലീസ്​ തേടുന്ന മുഹമ്മദ്​ ശു​മയീൽ, ഫാദിൽ ഹമാദി എന്നിവരാണ് കാറില്‍ ഉണ്ടായതെന്ന് സംശയിക്കുന്നു.

NO COMMENTS