സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും

liquor

സംസ്ഥാനത്ത് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മദ്യത്തിന്റേയും ബിയറിന്റേയും വില കൂടും. പൂട്ടിയ മദ്യവില്‍പ്പന ശാലകളില്‍ നിന്നുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനാണ് വില വര്‍ദ്ധനവ്.

നിലവിലുള്ള വിലയുടെ അഞ്ച് ശതമാനമാണ് വര്‍ദ്ധനവ്. സാധാരണ മദ്യത്തിന് 10 മുതല്‍ നാല്‍പത് രൂപവരെയും, പ്രീമിയം ബ്രാന്റുകള്‍ക്ക് 30മുതല്‍ എണ്‍പത് രൂപവരെയും വില വര്‍ദ്ധിക്കും. ബിയറിന്റെ വിലയിൽ 10 രൂപ മുതൽ 20 രൂപ വരെ വ്യത്യാസം വരും.

liquor price hike, kerala

 

NO COMMENTS