ചെന്നൈ സിൽക്‌സിന്റെ കെട്ടിടം പൊളിച്ച് നീക്കുന്നു

chennai silk

രണ്ട് ദിവസമായിട്ടും തീ അണയ്ക്കാനാകാത്ത ചെന്നൈ സിൽകിസന്റെ ടീ നഗറിലെ വസത്ര വ്യാപാര കേന്ദ്രം കോർപ്പറേഷൻ പൊളിച്ച് നീക്കുന്നു. തീപ്പിടുത്തത്തെ തുടർന്ന് കെട്ടിടത്തിന് ബലക്ഷയമുണ്ടായതാണ് പൊളിച്ച് നീക്കാൻ കാരണം.

ഇതുവരെയും തീ പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ തൂണുകൾ തകർന്നതിനാൽ കഴിഞ്ഞ ദിവസം നാല് നിലകൾ തകർന്നുവീണിരുന്നു. പാതി തകർന്ന കെട്ടിടം ഭീഷണി ഉയർത്തുന്നതിനാൽ തൊട്ടടുത്ത പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചിരുന്നു.

NO COMMENTS