Advertisement

ആഡംബര ജീവിതം; ബംഗാളിൽനിന്നുള്ള സിപിഎം എം പിയ്ക്ക് പാർട്ടിയിൽനിന്ന് സസ്‌പെൻഷൻ

June 2, 2017
Google News 1 minute Read
Ritabrata Banerjee

ആഡംബബര ജീവിതം നയിച്ച ബംഗാൾ എം പി ഋതബ്രത ബാനർജിയെ സിപിഎമ്മിൽനിന്ന് സസ്‌പെന്റ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ. പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവോ എന്ന് പരിശോധിക്കുന്നതിനായി മൂന്നംഗ കമ്മിറ്റിയെ സിപിഎം നിയോഗിച്ചു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാത്തിലായിരിക്കും തുടർ നടപടി.

പോക്കറ്റിൽ വിലയേറിയ മോണ്ട് ബ്‌ളാങ്ക് പേനയും കൈയിൽ ആപ്പിൾ വാച്ചും ധരിച്ച് നിൽക്കുന്ന സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഋതബ്രത ബാനർജിയുടെ ആഡംബര ജീവിതം പാർട്ടിയിൽ ചർച്ചയാകാൻ ഇടയാക്കിയത്.

ആഡംബരഭ്രമത്തെ ഫേസ്ബുക്കിലൂടെ ചോദ്യംചെയ്തതിന് തന്റെ ജോലി എംപി തെറിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സുമിത് താലൂക്ദർ എന്ന യുവാവ് സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് എം.പിക്കെതിരെ പാർട്ടി അന്വേഷണം നടത്തിയത്.

മോണ്ട് ബ്‌ളാങ്ക് പേന തനിക്ക് 2014ൽ ആദ്യമായി രാജ്യസഭയിലത്തെിയപ്പോൾ മുതിർന്ന രാജ്യസഭാംഗമായ നജ്മ ഹെബ്ത്തുല്ല സമ്മാനിച്ചതാണെന്നും ആപ്പിൾ വാച്ച് പാർലമെൻററി സമിതിയിൽ അംഗമായതിന്റെ ഭാഗമായി ലഭിച്ചതാണെന്നും എം.പി ബംഗാൾ ഘടകത്തിനു വിശദീകരണം നൽകിയിരുന്നു. സംഭവം വിവാദമായതിൽ താൻ പരസ്യമായി മാപ്പുപറയുന്നതായും ഋതബ്രത സംസ്ഥാന കമ്മിറ്റിയിൽ അറിയിച്ചിരുന്നു.

CPM suspends Rajya Sabha MP Ritabrata Banerjee suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here