ദിലീപ് ഷോ അവസാനിച്ചു; താരങ്ങള്‍ മടങ്ങി

Dileep show

ഓസ്റ്റിനില്‍ ആരംഭിച്ച ദിലീസ് ഷോ അവസാനിച്ചു. രണ്ട് മാസം നീണ്ടു നിന്ന ഷോയിലെ ഹൈ ലൈറ്റ് കാവ്യവും ദിലീപിന്റെ മകള്‍ മീനാക്ഷിയും ആയിരുന്നു. വിവാഹ ശേഷം കാവ്യ പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ദീലീപ് ഷോയിലൂടെയായിരുന്നു.  നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഷോയില്‍ രമേശ് പിഷാരടി, ധര്‍മ്മജന്‍, യൂസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര്‍ ജോര്‍ജ് തുടങ്ങി കോമഡി താരങ്ങളുടെ പ്രകടനവും ചാനല്‍ ഷോകളിലൂടെ പ്രതിഭ തെളിയിച്ചവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഉണ്ടായിരുന്നു. കാവ്യാ മാധവനും ഷോയില്‍ സ്കിറ്റും ഡാന്‍സും അവതരിപ്പിച്ചിരുന്നു. എപ്രില്‍ 28ന് ഓസ്റ്റിനില്‍ ആരംഭിച്ച ഷോയ്ക്ക്  മെയ് 29ന് ഫിലാഡല്‍ഫിയയിലാണ് അവസാനിച്ചത്.

Dileep showDileep showDileep showDileep show

dileep show

NO COMMENTS