ഇവിഎം ചലഞ്ച് നാളെ; ഉപയോഗിക്കുന്നത് 14 വോട്ടിംഗ് യന്ത്രങ്ങൾ

EVM Challenge

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ തിരുമറി നടക്കുന്നുവെന്നാരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച ഇവിഎം ചലഞ്ച് നടത്തും. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതടക്കം 14 വോട്ടിംഗ് യന്ത്രങ്ങളാണ് ചലഞ്ചിൽ ഉപയോഗിക്കുക.

ആംആദ്മി പാർട്ടി, ബി എസ് പി എന്നിവരും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ തിരുമറി നടക്കുന്നുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ എൻസിപിയും സിപിഎമ്മും മാത്രമാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. സമാന്തരമായി പരിശോധന നടത്തുമെന്ന് ആംആദ്മി നേതൃത്വം അറിയിച്ചു.

ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വോട്ടിംഗ് യന്ത്രത്തിലെ തിരുമറി ചർച്ചയാകുന്നത്. ഇതോടെയാണ് ആരോപണം തെളിയിക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മാഷൻ ഇവിഎം ചലഞ്ച് നടത്താൻ തീരുമാനിച്ചത്. ഏഴ് ദേശീയ പാർട്ടികളെയും 49 സംസ്ഥാന പാർട്ടികളെയുമാണ് ഇതിനായി കമ്മീഷൻ ക്ഷണിച്ചത്.

NO COMMENTS