ഗോരക്ഷകരുടെ പടമെടുത്തില്ല; വിദ്യാർത്ഥിയെ കുത്തിപരിക്കേൽപ്പിച്ചു

Haryana Gau rakshaks

ഗോരക്ഷകർ നടത്തിയ പ്രതിഷേധത്തിന്റെ പടമെടുക്കാത്തതിനെ തുടർന്ന് പ്രവർത്തകർ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു. കേരളത്തിൽ പരസ്യമായി മാടിനെ കശാപ്പ് ചെയ്തതിനെതിരെ ഹരിയാനയിൽ ഗോരക്ഷാ സേവാ ദൾ നടത്തിയ പ്രതിഷേധത്തിന്റെ പടമെടുക്കാത്തതിന് ശിവം എന്ന ബിരുദ വിദ്യാർത്ഥിയെയാണ് ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശിവത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മോഹിത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മോഹിത്തിനൊപ്പം രണ്ട് പേർ ഉണ്ടായിരുന്നെങ്കിലും അവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഹരിയാനയിലെ സോനിപത്ത് ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

NO COMMENTS