ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ വീഴ്ച; നന്ദി അറിയിച്ച് ചൈന

india-china.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിലുണ്ടായ തളർച്ച ആഘോഷിച്ച് ചൈനീസ് മാധ്യമങ്ങൾ. മോഡിയ്ക്ക് നന്ദിയറിയിച്ചാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറഞ്ഞെന്ന വാർത്ത ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം 2017 ലെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.1 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇത്.

ഇതോടെ ലോകത്തെ ഏറ്റവും സാമ്പത്തിക വളർച്ചാ നിരക്കുള്ള രാജ്യം എന്നത് ചൈന തിരിച്ചു പിടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ചൈനയുടെ റിപ്പോർട്ട്.

ഒപ്പം മോഡിയുടെ നോട്ട് അസാധുവാക്കൽ പോലുള്ള അപക്വമായ നടപടികളാണ് ജിഡിപി കുറയാൻ കാരണമെന്നും പത്രം കുറ്റപ്പെടുത്തുന്നു. ഇത്ര വൈവിധ്യമുള്ള രാജ്യത്ത് പരിഷ്‌കാരങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് ചൈനീസ് ലേഖകൻ സിയാവോ സിൻ നിരീക്ഷിക്കുന്നു.

നോട്ട് അസാധുവാക്കലിന് മുമ്പ് 7.5 ശതമാനത്തിന്റെ വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും സാമ്പത്തിക വളർച്ചയുള്ള രാജ്യമെന്ന് ബഹുമതി ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ ചൈന തിരിച്ച് പിടിച്ചിരിക്കുന്നത്.

india | china | GDP | Demonetisation |

NO COMMENTS