കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കില്ലെന്ന് പാക്കിസ്ഥാന്‍

kulbhushan singh yadav Pakistan to handover reports against kulbhushan to UN

പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ ഉള്ള കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കില്ലെന്ന് പാക്കിസ്ഥാന്‍. ജാധവിന് കരസേന മേധാവിയ്ക്കും, പ്രസിഡന്റിനും ദയാഹര്‍ജി നല്‍കാന്‍ അവസരമുണ്ട്, അതില്‍ തീരുമാനമാകുന്നവരെ വധശിക്ഷ നടപ്പാക്കില്ലെന്നാണ് പാ​കി​സ്താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ന​ഫീ​സ്​ സ​ക്ക​രി​യ. പാക്കിസ്ഥാന്‍ അറിയിച്ചത്.  ജാധവിന്റെ കുറ്റസമ്മതത്തിന്റേയും, പ്രസ്താവനയുടേയും അടിസ്ഥാനത്തില്‍ ഇന്ത്യയോട് വിവരശേഖരണത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യ സഹകരിച്ചില്ലെന്നും പ്രസ്താവനയില്‍ ഉണ്ട്. അന്താരാഷ്ട്ര കോടതിയില്‍ വിജയിക്കുന്നതിനായി ഇന്ത്യ സര്‍ക്കാര്‍ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തതായും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. രാജ്യാന്തര കോടതിയുടെ സ്റ്റേ സാധാരമായ ഒന്നാണെന്നും നഫീസ് സക്കറിയ പറഞ്ഞു.

kulbhushan yadav,

NO COMMENTS