ട്വിറ്ററില്‍ മുമ്പന്‍ മാര്‍പാപ്പ, മൂന്നാമന്‍ മോ‍‍‍ഡി

marpappa

ലോകത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ. 3.37കോടി പേരാണ് മാര്‍പാപ്പയുടെ ഫോളേവേഴ്സ്. ഒമ്പത് ഭാഷകളിലാണ് മാര്‍പ്പാപ്പയ്ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഉള്ളത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ബര്‍സണ്‍ മാസെല്ലെര്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം ഉള്ളത്.  മൂന്ന് കോടിയ്ക്ക് മേല്‍ ഫോളേവേഴ്സുള്ള ലോകനേതാക്കളില്‍ മൂന്നാം സ്ഥാനം ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോഡിക്കാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന വനിതാനേതാവ് ഇന്ത്യയുടെ വിദേശമന്ത്രി സുഷമസ്വരാജാണ്. എണ്‍പത് ലക്ഷം പേരാണ് സുഷമാ സ്വരാജിനെ ട്വിറ്ററില്‍ പിന്തുടരുന്നത്.

marpappa

NO COMMENTS